Home  >  Accessories >   Accessories Details
കാറിലെ വായു ശുദ്ധമാക്കാന്‍ കെന്റ് മാജിക്
അലന്‍ ഹാഷിം
Posted on: Tuesday, Aug 16, 2016   5:00 PM


വായു മലിനീകരണമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ തടയാന്‍ കാറുകളില്‍ എയര്‍ പ്യൂരിഫയറുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കാറിന് ഉള്ളിലെ വായു ശുദ്ധീകരിക്കുന്ന ഉപകരണങ്ങളുടെ ശ്രേണിയില്‍ പുതിയ മോഡലാണ് കെന്റ് മാജിക്. പ്രമുഖ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായ കെന്റ് റോ സിസ്റ്റംസാണ്  ഈ കാര്‍ എയര്‍ പ്യൂരിഫയര്‍ പുറത്തിറക്കിയിരിക്കുന്നത്.
Car Air purifier
പൊടിയും പുകയിലെ വിഷവസ്തുക്കളുമെല്ലാം നീക്കി വായുവിനെ ശുദ്ധമാക്കാനും അലര്‍ജി തടയാനും കെന്റ് കാര്‍ എയര്‍ പ്യൂരിഫയറിനു കഴിയുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ദുര്‍ഗന്ധത്തെ നിര്‍വീര്യമാക്കാനും ഇതിനു കഴിയും. പിഎം (പാര്‍ട്ടിക്യുലേറ്റ് മാറ്റര്‍ ) 2.5 കണങ്ങളെപ്പോലും എയര്‍ പ്യൂരിഫയര്‍ അരിച്ചുമാറ്റും. കാറിന്റെ 12 വോള്‍ട്ട് പവര്‍ ഔട്ട്‍ലെറ്റില്‍ കണക്ട് ചെയ്ത് ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാം. ഡാഷ്ബോര്‍ഡിനു മുകളില്‍ വയ്ക്കാവുന്ന ഉപകരണത്തിന്റെ പ്രവര്‍ത്തനം നിശബ്ദമായാണ്. 16.1 സെമീ നീളവും വീതിയുമുള്ള കെന്റ് മാജിക് കാര്‍ പ്യൂരിഫയറിന് 6.4 സെന്റീമീറ്ററാണ് കനം. ഭാരം 450 ഗ്രാം. വില 7,999 രൂപ. കെന്റ് വെബ്സൈറ്റ് ലിങ്ക്



Related Stories







TOP

Car Bike








Designed and developed by EGGS