Home  >  Accessories >   Accessories Details
വിലക്കുറവുള്ള 10 കാര്‍ ആക്സസറീസ്
മധു മധുരത്തില്‍
Posted on: Monday, Jul 18, 2016   4:00 PM


വിലക്കുറവുള്ളതും എന്നാല്‍ വളരെ ഉപകാരപ്രദവുമായ കാര്‍ ആക്സസറീസ് ഏറെയുണ്ട്. അത്തരത്തിലുള്ള പത്ത് ആക്സസറികളെ പരിചയപ്പെടാം.


1. യൂണിവേഴ്‍സല്‍ സ്മാര്‍ട്ട്ഫോണ്‍ ഹോള്‍ഡര്‍


വഴി ചോദിച്ച് ചോദിച്ച് പോകുന്ന കാലമൊക്കെ പോയി. സ്മാര്‍ട്ട് ഫോണില്‍ ഗൂഗിള്‍ മാപ്പ് എടുത്ത് വഴി നോക്കിപ്പോകുന്നതാണ് ഇന്നത്തെ രീതി. അതിന് സഹായകമായ നല്ലൊരു ആക്സസറിയാണ് യൂണിവേഴ്‍സല്‍ സ്മാര്‍ട്ട്ഫോണ്‍ ഹോള്‍ഡര്‍ . വാക്വം പാഡ് ഉപയോഗിച്ച് വിന്‍ഡ് ഷീല്‍ഡിലോ ഡാഷ്ബോര്‍ഡിലോ ഉറപ്പിക്കാനാവും വിധമാണ് ഇതിന്റെ രൂപകല്‍പ്പന. 360 ഡിഗ്രിയില്‍ തിരിക്കാനാവുന്നത് വാങ്ങിയാല്‍ കൂടുതല്‍ നല്ലത്.
Smart Phone holder
ഡ്രൈവിങ്ങിനിടെ കാള്‍ വന്നാല്‍ ഫോണ്‍ തപ്പിയെടുക്കേണ്ട ഗതികേടും ഇത് ഒഴിവാക്കും. ഡ്രൈവിങ്ങില്‍ ശ്രദ്ധിച്ചുകൊണ്ടുതന്നെ ഫോണില്‍ ആരാണ് വിളിക്കുന്നതെന്ന് അനായാസം മനസിലാക്കാം. ഫോണിനെ ഒരു ഡാഷ്ബോര്‍ഡ് ക്യാമറ പോലെ ഉപയോഗിക്കാനും സ്മാര്‍ട്ട്ഫോണ്‍ ഹോള്‍ഡര്‍ സഹായിക്കും. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ 140 രൂപ മുതല്‍ വിലയുള്ള യൂണിവേഴ്സല്‍ സ്മാര്‍ട്ട്ഫോണ്‍ ഹോള്‍ഡര്‍ ലഭ്യമാണ്.


2. ആന്റി സ്കിഡ് ഡാഷ്ബോര്‍ഡ് പാഡ്


തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉപകാരപ്രദമായ മറ്റൊരു കാര്‍ ആക്സസറിയാണ് ആന്റി സ്കിഡ് ഡാഷ്ബോര്‍ഡ് പാഡ്. ഫോണ്‍ , കണ്ണട , താക്കോല്‍ , നാണയങ്ങള്‍ എന്നിവയൊക്കെ ഡാഷ്ബോര്‍ഡില്‍ സുരക്ഷിതമായി വയ്ക്കാന്‍ ഈ ചെറിയ പി വി സി ഫോം മാറ്റ് സഹായിക്കും.
Anti Skid Pad
വാഹനത്തിന്റെ ചലനം കൊണ്ട് അവയൊന്നും തെന്നി താഴെ വീഴില്ല. ഡാഷ്ബോര്‍ഡിന് പോറല്‍ വീഴാതെയും സൂക്ഷിക്കും. ചെരിവുള്ള ഡാഷ്ബോര്‍ഡില്‍ പോലും ഇതുപയോഗിക്കാം. ഉറപ്പിക്കാന്‍ പശ വേണ്ട. ആവശ്യാനുസരണം സ്ഥാനം മാറ്റി വയ്ക്കാം. പാഡിന്റെ ഒട്ടല്‍ കുറഞ്ഞാല്‍ വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ മതി , പഴയ പടിയാകും. വില 80 രൂപ മാത്രം.


3. യുഎസ്ബി കാര്‍ ചാര്‍ജര്‍ 


സ്ഥിരം യാത്രയുള്ളവര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൌകര്യം കാറില്‍ ഉണ്ടായിരിക്കണം. കാറിന്റെ 12 വോള്‍ട്ട് ഔട്ട്‍ലെറ്റില്‍ കണക്ട് ചെയ്യാവുന്ന യുഎസ്‍ബി ചാര്‍ജറാണ് ഇതിനായി വേണ്ടത്. ഒരേ സമയം ഒന്നിലധികം ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനാകുന്ന മോഡലുകളും വിപണിയില്‍ ലഭ്യമാണ്.
Mobile charger
വില 150 രൂപ മുതല്‍ .


4. ആം റെസ്റ്റ്


മുന്‍ സീറ്റുകള്‍ക്കിടയില്‍ ഫിറ്റ് ചെയ്യാവുന്ന ആം റെസ്റ്റ് വിപണിയില്‍ ലഭ്യമാണെന്ന് പലര്‍ക്കും അറിയില്ല. ഓരോ മോഡലിനും പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ആം റെസ്റ്റ് ലഭ്യമാണ്. ആം റെസ്റ്റിനടയിലെ സ്റ്റോറേജ് സ്പേസില്‍ പഴ്സും മൊബൈല്‍ ഫോണുമൊക്കെ വയ്ക്കാം.
Arm Rest
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ 640 രൂപ മുതല്‍ വിലയുള്ളവ വില്‍പ്പനയ്ക്കുണ്ട്.


5.  കാര്‍ പെര്‍ഫ്യൂം


വെടിപ്പായി സൂക്ഷിക്കുന്ന കാര്‍ ആയാലും ഒരു കാര്‍ പെര്‍ഫ്യൂം ഉപയോഗിക്കുന്നത് നല്ലതാണ്. കടുത്ത മണമുള്ള ഫെര്‍ഫ്യുമുകള്‍ ഒഴിവാക്കുക. ജെല്‍ ടൈപ്പാണ് കൂടുതല്‍ നല്ലത്.
Perfume
വില 200 രൂപ മുതല്‍ .


6. ബ്ലൈന്‍ഡ് സ്പോട്ട് മിറര്‍


ബാഹ്യ റിയര്‍വ്യൂ മിററുകളില്‍ ഒട്ടിച്ച് വയ്ക്കാവുന്ന ചെറിയ മിററുകളാണിവ. ഇരുവശങ്ങളിലും കൂടുതല്‍ വിശാലമായ പിന്‍കാഴ്ച നല്‍കാന്‍ ഈ കോണ്‍വെക്സ് മിററുകള്‍ക്കു കഴിയും. പാര്‍ക്ക് ചെയ്യുമ്പോഴും ഇടവഴിയില്‍ നിന്ന് പ്രധാന വഴിയിലേയ്ക്ക് കയറുമ്പോഴും ലൈന്‍ മാറുമ്പോഴുമൊക്കെ ഇതേറെ സുരക്ഷ ഉറപ്പാക്കും.
Blind Spot Mirror
വില ഒരു ജോടിയ്ക്ക് 200 രൂപ മുതല്‍ .


7. ടിഷ്യൂ പേപ്പര്‍


ടിഷ്യൂ പേപ്പര്‍ കൊണ്ട് ഇടയ്ക്കിടെ മുഖം തുടയ്ക്കുന്ന ശീലം ഇല്ലാത്തവരും ഒരു ബോക്സ് ടിഷ്യു പേപ്പര്‍ കാറില്‍ വാങ്ങി വയ്ക്കുന്നത് നല്ലതാണ്. ചെറിയ മുറിവുണ്ടായാല്‍ തുടയ്ക്കാനും കാറിന്റെ ഗ്ലാസും മറ്റും വൃത്തിയാക്കാനുമൊക്കെ ഇത് പ്രയോജനപ്പെടും.
Tissue Paper
വില 90 രൂപ മുതല്‍ .


8. ഫുഡ് ട്രേ


വിമാനങ്ങളില്‍ സീറ്റിന്റെ പിന്നില്‍ കാണാറുള്ള ഫുട് ട്രേ പോലുള്ളതാണിത്. യാത്രയ്ക്കിടയില്‍ കുട്ടികള്‍ക്ക് ആഹാരം കൊടുക്കേണ്ട വരുമ്പോള്‍ ഇതേറെ ഗുണം ചെയ്യും. മുന്‍ സീറ്റിന്റെ പിന്നില്‍ ഫുഡ് ട്രേ ഹുക്ക് ചെയ്ത് ഉറപ്പിക്കാം. ആവശ്യം കഴിഞ്ഞാല്‍ മടക്കി വയ്ക്കാം. ബോട്ടില്‍ ഹോള്‍ഡറായും ഇത് ഉപയോഗിക്കാനാവും.
Food Tray
വില 270 രൂപ മുതല്‍ .


9. സണ്‍ ഷേഡ്


കാറില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നത് കോടതി നിരോധിച്ചതിനാല്‍ സണ്‍ഷേഡുകളുടെ പ്രാധാന്യം ഏറിവരുകയാണ്. സൂര്യന്റെ ചൂടിനെ പ്രതിരോധിക്കാനും സ്വകാര്യത കാത്തുസൂക്ഷിക്കാനും സണ്‍ഷേഡുകള്‍ സഹായകമാണ്. വിവിധ വലുപ്പത്തിലും നിറത്തിലും ഇവ ലഭ്യമാമാണ്. സണ്‍ഷേഡിന്റെ നടുക്കുള്ള സക്ഷന്‍ കപ്പ് ഉപയോഗിച്ചാണ് ഗ്ലാസില്‍ ഉറപ്പിക്കുന്നത്.
SunShade
നാലെണ്ണം അടങ്ങിയ സെറ്റിന് 85 രൂപ മുതലാണ് വില.


10. സീറ്റ് നെക്ക് റെസ്റ്റ്


ദീര്‍ഘദൂര യാത്രയില്‍ കഴുത്ത് വേദനയുണ്ടാകാതെ നോക്കാന്‍ സീറ്റ് നെക്ക് റെസ്റ്റ് ഉപയോഗിക്കാം. ഒരു ജോടിയായാണ് ഇത് ലഭിക്കുക. ഇലാസ്റ്റിക് ബാന്‍ഡ് കൊണ്ടാണ് സീറ്റുമായി ഇതിനെ ബന്ധിപ്പിക്കുന്നത്.
Neck Rest
വില 145 രൂപ മുതല്‍ .


 Related StoriesTOP