Home  >  Accessories >   Accessories Details
ബ്ലോപങ്ക് കേപ് ടൗണ്‍ 940
അലന്‍ ഹാഷിം
Posted on: Thursday, Jul 14, 2016   12:20 PM


ജര്‍മന്‍ കമ്പനി ബ്ലോപങ്കി( Blaupunkt ) ന്റെ ആദ്യ ആന്‍ഡ്രോയ്ഡ് ടൂ ഡിന്‍ കാര്‍ ഇന്‍ഫോടെയ്‍ന്‍മെന്റ് സിസ്റ്റം - കേപ് ടൗണ്‍ 940 ഇന്ത്യന്‍ വിപണിയിലെത്തി. ആന്‍ഡ്രോയ്ഡ് 4.1.1 ജെല്ലീബീന്‍ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന മള്‍ട്ടി മീഡീയ സിസ്റ്റത്തിന് 6.8 ഇഞ്ച് ( 800x480 പിക്സല്‍സ് )വലുപ്പമുള്ള ടച്ച് സ്ക്രീനാണ്. ഒരു ഗിഗാഹെട്സ് ഡ്യുവല്‍ കോര്‍ കോര്‍ട്ടക്സ് എ 9 പ്രൊസസ്സറുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് ഒരു ജിബി റാമും എട്ട് ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട്.  

എച്ച്ഡിഎംഐ / എച്ച്എംഎല്‍ പോര്‍ട്ട് വഴി സ്മാര്‍ട്ട്ഫോണിന്റെ സ്ക്രീന്‍ കാറിലെ ടച്ച് സ്ക്രീനില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന മിറര്‍ മോഡ് ഫീച്ചര്‍ കേപ് ടൗണ്‍ 940 നുണ്ട്. ആന്‍ഡ്രോയ്ഡ് മാത്രമല്ല ഐഒഎസും ഇത് സപ്പോര്‍ട്ട് ചെയ്യും. ത്രീ ജി / ഫോര്‍ ജി വൈഫൈ യുഎസ്ബി ഡോംഗിള്‍ സിസ്റ്റത്തിോടൊപ്പം ലഭിക്കും. യുഎസ്‍ബി ഡോംഗിളിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കാം. വൈ ഫൈ ഹോട്ട് സ്പോട്ടായി ഉപയോഗിച്ച് ഫോണിലേയ്ക്കും ഇന്റര്‍നെറ്റ് ഷെയര്‍ ചെയ്യാം.
Cape Town 940
സിഡി - ഡിവിഡി പ്ലേയറുള്ള സിസ്റ്റത്തിന് എസ്‍ഡി കാര്‍ഡ് റീഡറുണ്ട്. സ്റ്റിയറിങ് വീല്‍ കണ്‍ട്രോളുകള്‍ , റിവേഴ്സ് ക്യാമറ ഇന്‍പുട്ട് എന്നിവ ബ്ലോപങ്ക് സിസ്റ്റവുമായി കണക്ട് ചെയ്യാം. ഒഡ്രൈവിങ്ങിനിടെ ടച്ച് സ്ക്രീനില്‍ പരതി മെനു തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടേണ്ടതില്ല. ഇതിനായി പ്രത്യേക ബട്ടനുകള്‍ ഹെഡ് സെറ്റില്‍ നല്‍കിയിട്ടുണ്ട്. അഞ്ച് ബാന്‍ഡ് ഇക്വലൈസറുള്ള ഹെഡ്സെറ്റിന് 420 വാട്ട്സ് ആണ് പരമാവധി ഔട്ട്പുട്ട്.


ബ്ലൂടൂത്ത് മുഖേന ഒരേ സമയം രണ്ട് ഉപകരണങ്ങള്‍ മള്‍ട്ടി മീഡിയ സിസ്റ്റവുമായി കണക്ട് ചെയ്യാം. മാപ് മൈ ഇന്ത്യയുടെ ഓഫ് ലൈന്‍ നാവിഗേഷന്‍ സിസ്റ്റമാണ് ഉപയോഗിക്കുന്നത്.


കേപ് ടൗണ്‍ 940 മള്‍ട്ടി മീഡിയ സിസ്റ്റത്തിന് 54,990 രൂപയാണ് വില. മാപ്പിന് അപ്ഡേറ്റുകള്‍ ആവശ്യമാണെങ്കില്‍ 3,990 രൂപ അധികം കൊടുക്കണം.


ഫ്ലിപ്കാര്‍ട്ട് വില 54,400 രൂപ. ലിങ്ക് 



Related Stories







TOP