Home  >  Accessories >   Accessories Details
ത്രീ ഡി കാര്‍ ഫ്ലോര്‍ മാറ്റുകള്‍
അലന്‍ ഹാഷിം
Posted on: Tuesday, Jun 21, 2016   11:00 PM


കാറിലെ ഫ്ലോര്‍ മാറ്റുകളിലെ പൊടിയും അഴുക്കും അല്‍പ്പം പോലും താഴെ വീഴാതെ പുറത്തെടുത്ത് വൃത്തിയാക്കുക എളുപ്പമല്ല. ഇതിനു പരിഹാരമാണ് ത്രീ ഡി ഫ്ലോര്‍ മാറ്റുകള്‍ . ഇതിന്റെ ത്രിമാന രൂപകല്‍പ്പന അതായത് അരികുകള്‍ വളഞ്ഞ് ട്രേ പോലുള്ള രൂപം വെള്ളവും പൊടിയുമെല്ലാം ഉള്ളില്‍ പിടിച്ചുനിര്‍ത്തും. ഇത് വാട്ടര്‍ പ്രൂഫും കൂടുതല്‍ കാലം ഈടുനില്‍ക്കുന്നതുമാണ്. അനായാസം വൃത്തിയാക്കാനാവും എന്നതും മെച്ചം. മഴക്കാലത്തെ ഉപയോഗത്തിന് കൂടുതലായി ഇണങ്ങും. മാറ്റുകളുടെ അടിവശത്ത് ചാലുകള്‍ നല്‍കിയിരിക്കുന്നതിനാല്‍ ഫ്ലോറില്‍ നിന്നു മാറ്റ് തെന്നിപ്പോവുകയുമില്ല. വിവിധ മോഡലുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ത്രീ ഡി ഫ്ലോര്‍ മാറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. അഞ്ച് പീസുകള്‍ അടങ്ങുന്ന സെറ്റിന് 1,200 രൂപ മുതലാണ് വില.



Related Stories







TOP
Designed and developed by EGGS