Home  >  Accessories >   Accessories Details
ഗുഡ്ഇയര്‍ പോര്‍ട്ടബിള്‍ എയര്‍ കംപ്രസര്‍
അലന്‍ ഹാഷിം
Posted on: Thursday, Jun 16, 2016   12:00 PM


സ്ഥിരം കാര്‍ യാത്രയുള്ളവര്‍ക്ക് അത്യാവശ്യമായ ഒരു ആക്സസറിയാണ് പോര്‍ട്ടബിള്‍ എയര്‍ കംപ്രസര്‍. ഇടയ്ക്കിടെ ടയറിലെ വായുമര്‍ദ്ദം പരിശോധിച്ച് കുറവ് നികത്താന്‍ ഇത് സഹായിക്കും. കാറിന്റെ 12 വോള്‍ട്ട് പവര്‍ ഔട്ട്‍ലെറ്റില്‍ ഘടിപ്പിച്ച് എയര്‍ കംപ്രസര്‍ പ്രവര്‍ത്തിപ്പിക്കാം. വിവിധ കമ്പനികളുടെ പോര്‍ട്ടബിള്‍ എയര്‍ കംപ്രസറുകള്‍ വിപണിയില്‍ ലഭ്യമാണ്. നല്ലൊരു ബ്രാന്‍ഡിന്റെ മോഡല്‍ വേണമെങ്കില്‍ ടയര്‍ നിര്‍മാതാക്കളായ ഗു‍ഡ് ഇയറിന്റേത് തിരഞ്ഞെടുക്കാം. ആര്‍സിപി - ബി 31 സി എന്ന മോഡലിന് 2,950 രൂപയാണ് വില.


പ്ലാസ്റ്റിക് നിര്‍മിത ബോഡിയും ഡിജിറ്റല്‍ ഡിസ്പ്ലേയുമുള്ള ഗുഡ് ഇയര്‍ എയര്‍ ക്ംപ്രസറിന് 885 ഗ്രാമാണ് ഭാരം. അതുകെആണ്ടുതന്നെ കൊണ്ടുനടക്കാനും ഉപയോഗിക്കാനും വളരെ എളുപ്പമാണ്.ഒരു ടയറിലെ വായുവിന്റെ കുറവ് നികത്താന്‍ 15-20 സെക്കന്‍ഡ് മതി. ഡിസ്പ്ലേയില്‍ ടയറില്‍ നിലവിലുള്ള വായുവിന്റെ മര്‍ദ്ദം കാണാം. ഡിസ്പ്ലേയ്ക്ക് സമീപമുള്ള നീല ഡയല്‍ തിരിച്ച് ആവശ്യമായ വായു മര്‍ദ്ദം തിരഞ്ഞെടുക്കാം. സെറ്റ് ചെയ്ത അളവില്‍ വായു നിറയുന്നതോടെ സിസ്റ്റം സ്വയം വായു പ്രവാഹം വിച്ഛേദിക്കും. 10 അടി നീളമുള്ളതാണ് എയര്‍ കംപ്രസറിന്റെ പവര്‍ കേബിള്‍ . കാറിന്റെ മാത്രമല്ല സൈക്കിള്‍ , ബൈക്ക് , ഫുട്ബോള്‍ എന്നിവയ്ക്ക് കാറ്റ് നിറയ്ക്കാനും ഗുഡ് ഇയര്‍ എയര്‍ കംപ്രസര്‍ ഉപയോഗിക്കാം. ഇതിനാവശ്യമായ അറ്റാച്ച്മെന്റുകള്‍ ഉപകരണത്തോടൊപ്പം ലഭിക്കും.


ഗുഡ്ഇയര്‍ പോര്‍ട്ടബിള്‍ എയര്‍ കംപ്രസര്‍ ആമസോണ്‍ ലിങ്ക്



Related Stories







TOP

Car Bike








Designed and developed by EGGS