Home  >  Accessories >   Accessories Details
പയനിയര്‍ എവിഐസി എഫ് 80 ബിടി
സ്വന്തം ലേഖകന്‍
Posted on: Wednesday, Apr 13, 2016   12:00 PM


പയനിയര്‍ ഇന്ത്യയുടെ പുതിയ കാര്‍ ഓഡിയോ സിസ്റ്റം - എവിഐസി എഫ് 80 ബിടി ( AVIC-F80BT) വിപണിയിലെത്തി. നാവിഗേഷനും ആപ്പിള്‍ കാര്‍ പ്ലേയുമുള്ള ഹെഡ് ‍സെറ്റിന് വില 51,990 രൂപ.


ഏഴിഞ്ച് ടച്ച്സക്രീന്‍ എല്‍ഇഡി ഡിസ്പ്ലേയാണ് പയനിയര്‍ ഹെഡ്സെറ്റിന്. സിഡി ,ഡിവിഡി , യുഎസ്‍ബി , എസ്‍ഡി കാര്‍ഡ് , റേഡിയോ, ഓക്സിലറി ഇന്‍പുട്ട്, ഐഫോണ്‍ , ബ്ലൂടൂത്ത് എന്നിവയിലൂടെ സംഗീതം കേള്‍ക്കാന്‍ ഹെഡ്സെറ്റില്‍ സൗകര്യമുണ്ട്.


ബില്‍റ്റ് ഇന്‍ മാപ്പുള്ളതാണ് നാവിഗേഷന്‍ സിസ്റ്റം. ഇന്ത്യയിലെ 7,000 ലേറെ അഞ്ച് ലക്ഷത്തിലേറെ ചെറുപട്ടണങ്ങളും ഗ്രാമങ്ങളും മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ത്രീ ഡി ജംഗ്ഷന്‍ വ്യൂ, പ്രധാന ജംഗ്ഷനുകളുടെ ചിത്രം , ലൈന്‍ ഗൈഡന്‍സ് തുടങ്ങിയ ഫീച്ചേഴ്സ് നാവിഗേഷന്‍ സിസ്റ്റത്തിലുണ്ട്. ഡ്യുവല്‍ സോണ്‍ ഓഡിയോ വീഡിയോ ഫീച്ചര്‍ സിസ്റ്റത്തിനുണ്ട്. മറ്റൊരു ഡിസ്പ്ലേയുടെയും ഹെഡ്ഫോണിന്റെയും സഹായത്തോടെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള വീഡിയോ ആസ്വദിക്കാം. സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍ ഹെഡ്സെറ്റിലൂടെ പ്രവര്‍ത്തിപ്പിക്കാന്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ എന്ന ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. കാറിന്റെ സ്റ്റിയറിങ് വീല്‍ ഓഡിയോ കണ്‍ട്രോളുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പയനിയര്‍ സിസ്റ്റത്തിനു കഴിയും.








Related Stories







TOP