Home  >  Accessories >   Accessories Details
പയനിയറിന്റെ പുതിയ കാര്‍ എവി സിസ്റ്റം
അലന്‍ ഹാഷിം
Posted on: Thursday, Jan 07, 2016   2:00 PM


പയനിയര്‍ ഇന്ത്യ പുറത്തിറക്കിയ പുതിയ കാര്‍ എന്റര്‍ടെയ്‍ന്‍മെന്റ് സിസ്റ്റമാണ് എവിഎച്ച് എക്സ് 5890 ബിടി ( AVH-X5890BT ). ടച്ച് സ്ക്രീനുള്ള ഓഡിയോ വീഡിയോ (എവി) പ്ലേയറിന് വില 29,990 രൂപ.


ഏഴിഞ്ച് വലുപ്പമുള്ളതാണ് സിസ്റ്റത്തിന്റെ എല്‍ഇഡി സ്ക്രീന്‍ . ഓക്സിലറി ഇന്‍പുട്ട് , യുഎസ്‍ബി പോര്‍ട്ട് , ബ്ലൂടൂത്ത് , സീരീ വോയ്സ് കണ്‍ട്രോള്‍ എന്നിവ ഇതിനുണ്ട്. ആപ്പ് റേഡിയോ മോഡ് ടെക്നോളജി പയനിയര്‍ കാര്‍ എവി സിസ്റ്റത്തിന്റെ സവിശേഷതയാണ്. ആന്‍ഡ്രോയ്ഡ് ഫോണിലെയും ഐഫോണിലെയും വിവിധ ആപ്ലിക്കേഷനുകള്‍ ഇതിലൂടെ ഹെഡ് സെറ്റിന്റെ സ്ക്രീനില്‍ പ്രവര്‍ത്തിപ്പിക്കാം. ഓഫ് ലൈനായി നാവിഗേഷന്‍ ലഭ്യമാക്കുന്ന നാവ്മീ കാര്‍ എവി സിസ്റ്റത്തിലുണ്ട്. ബ്ലൂടൂത്ത് വഴി ഒരേസമയം രണ്ട് ഡിവൈസുകള്‍ ഹെഡ്‍സെറ്റുമായി ബന്ധിപ്പിക്കാം. സ്റ്റിയറിങ് വീലിലെ കണ്‍ട്രോളുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും സിസ്റ്റത്തിനു കഴിയും. 13 ബാന്‍ഡ് ഇക്വലൈസറും ഇതിനുണ്ട്.


പയനിയര്‍ എവിഎച്ച് എക്സ് 5890 ബിടി ന് രണ്ട് വര്‍ഷത്തെ വാറന്റി നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്.






Related Stories







TOP