Home  >  Accessories >   Accessories Details
ബ്ലോപങ്ക് സാന്‍ മാറിനോ 330
അലന്‍ ഹാഷിം
Posted on: Saturday, Nov 07, 2015   2:00 PM


ബ്ലോപങ്ക് ( Blaupunkt ) പുറത്തിറക്കിയ പുതിയ കാര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് സാന്‍ മാറിനോ 330. 6.2 ഇഞ്ച് ടച്ച് സ്ക്രീനുള്ള സിസ്റ്റത്തിന് വില 14,990 രൂപ.


ടൂ ഡിന്‍ സിസ്റ്റത്തിന്റെ 800 x 480 പിക്സല്‍സ് റെസലൂഷനുള്ള സ്ക്രീനില്‍ വീഡിയോ കാണാം. റിവേഴ്സ് ക്യാമറ കണക്ട് ചെയ്ത് പിന്‍ഭാഗത്തുനിന്നുള്ള കാഴ്ചകള്‍ സ്ക്രീനില്‍ കാണാനും സൗകര്യമുണ്ട്.


സിഡി പ്ലേയര്‍ നല്‍കിയിട്ടില്ല. ബ്ലൂടൂത്ത് , യുഎസ്ബി , എസ്ഡി കാര്‍ഡ് , ഓക്സിലറി ഇന്‍പുട്ട് എന്നീ കണക്ടിവിറ്റികളുണ്ട്. സ്മാര്‍ട്ട്ഫോണിനെ ബ്ലൂടൂത്ത് മുഖേന മ്യൂസിക് സിസ്റ്റവുമായി ബന്ധിപ്പിച്ച് സംസാരിക്കാം. ഇതിനായി പ്രത്യേകം മൈക്ക് നല്‍കിയിട്ടുണ്ട്.


ലെഫ്ട് , ഫ്രണ്ട് , സബ്‍വൂഫര്‍ എന്നിങ്ങനെ മൂന്ന് പ്രീ ഔട്ടുകള്‍ സാന്‍മാറിനോ 300 നുണ്ട്. സിസ്റ്റത്തിലെ ഓണ്‍ബോര്‍ഡ് ആംപ്ലിഫയര്‍ 4X45 വാട്ട്സ് പവര്‍ ഔട്ട്പുട്ട് നല്‍കും. മികച്ച എഫ് എം ട്യൂണര്‍ , 10 ബാന്‍ഡ് ഇക്വലൈസര്‍ , സ്റ്റിയറിങ് വീല്‍ കണ്‍ട്രോള്‍ ഇന്‍പുട്ട് എന്നിവയും സവിശേഷതയാണ്.






Related Stories







TOP