Home  >  Accessories >   Accessories Details
എസ്‍യുവി ടയറുമായി ജെകെ ടയര്‍
അലന്‍ ഹാഷിം
Posted on: Wednesday, Aug 12, 2015   10.00 AM


എസ്‍യുവികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത റേഞ്ചര്‍ ടയറുകള്‍ ജെകെ ടയര്‍ വിപണിയിലിറക്കി. വഴുക്കലുള്ള പ്രതലത്തിലും മെച്ചപ്പെട്ട ഗ്രിപ്പ് നല്‍കും വിധമാണ് റേഞ്ചര്‍ ടയറുകളുടെ രൂപകല്‍പ്പന. രണ്ട് വകഭേദങ്ങള്‍ റേഞ്ചര്‍ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. ആള്‍ ടെറെയ്ന്‍ ഉപയോഗത്തിനുള്ളതാണ് റേഞ്ചര്‍ എ/ടി. സാധാരണ റോഡുകള്‍ക്കായുള്ളത് റേഞ്ചര്‍ എച്ച്/ടി.

പത്ത് അളവുകളില്‍ റേഞ്ചര്‍ ടയര്‍ ലഭ്യമാണ്. ഫോഡ് ഇക്കോസ്പോര്‍ട് , റെനോ ഡസ്റ്റര്‍ , നിസാന്‍ ടെറാനോ, നിസാന്‍ എക്സ്‍ട്രെയില്‍ , ടൊയോട്ട ഫോര്‍ച്യൂണര്‍ , മിത്‍സുബിഷി പജേരോ സ്പോര്‍ട് , ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ , ഔഡി ക്യു സീരീസ് (ക്യു 3, ക്യു 5 , ക്യു 7), മഹീന്ദ്ര എക്സ്‍യുവി 500 തുടങ്ങിയ വാഹനങ്ങള്‍ക്ക് യോജ്യമാണിത്.

ബ്രേക്ക് കാര്യക്ഷമത കൂട്ടാന്‍ റേഞ്ചര്‍ ടയറുകള്‍ക്ക് കഴിയുമെന്നാണ് ജെകെ ടയര്‍ അവകാശപ്പെടുന്നത്. വരണ്ട പ്രതലത്തില്‍ 100 കിലോമീറ്ററില്‍ വേഗത്തിലോടുന്ന വാഹനത്തെ വെറും നാല് സെക്കന്‍ഡില്‍ താഴെ സമയം കൊണ്ട് നിശ്ചലാവസ്ഥയില്‍ എത്തിക്കാന്‍ റേഞ്ചര്‍ ടയറുകള്‍ക്ക് കഴിയുമത്രേ.


കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫിലിപ്പ് ജോര്‍ജ് , ഗ്ലോബല്‍ ടയേഴ്സ് , കൊച്ചി. ഫോണ്‍ : 0484-2112407, 94474 85664.



Related Stories







TOP